23/02/2012

മഴ

വേനല്‍ക്കാലങ്ങളില്‍ 
ഓര്‍മ്മകളും സ്വപ്നങ്ങളും
കാര്‍മേഘമായ് 
മനസ്സില്‍ ഉരുണ്ടു കൂടി-
വേനല്‍മഴയായ്
പെയ്യാറുണ്ടായിരുന്നു.
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് 
അവ ആഴത്തിലാണ്ടിറങ്ങിപ്പോയി
നനുത്ത മണ്ണിന്റെ മണം....!
ഇന്നവ പെയ്യാറില്ല
കർക്കിടകത്തിൽ പോലും
എന്തേ...?
ജീവിതത്തിന്റെ 
തിരക്കിൽ ഞാനും..!






3 comments:

  1. ഇപ്പോള്‍ വാക്കുകളുടെ പൊയ്മഴ മാത്രം..

    ReplyDelete
  2. അതെ ജീവിതത്തിന്റെ തിരക്കില്‍ ഓര്‍മയുടെ മഴമേഘങ്ങളും പെയ്യാന്‍ മറന്നു...
    കവിത നന്നായിട്ടുണ്ട്...

    ReplyDelete
  3. ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്
    അവ ആഴത്തിലാണ്ടിറങ്ങിപ്പോയി
    നനുത്ത മണ്ണിന്റെ മണം....!

    ReplyDelete