വരകളൊന്നുമില്ലാത്ത
നിന്റെ കണക്കുബുക്കിൽ
ചിട്ടയോടെ, നീ നിന്റെ
സൌഹൃദത്തേയും പ്രണയത്തേയും
ഗുണിച്ച് കൊണ്ടിരുന്നു.
പെട്ടന്ന്,
പ്രണയത്തെ നീ
സൗഹൃദം കൊണ്ട്
ഹരിച്ചു കളഞ്ഞു
ശിഷ്ടം കിട്ടിയ സൌഹൃദത്തെ
കോമ്പസ്സില് തറച്ച്
പ്രണയത്തിന്റെ നെഞ്ചിൽ
നീ വട്ടം വരച്ചു കൊണ്ടേയിരുന്നു.
കണക്കിൽ നീ വിജയിക്കും,,
തീർച്ച
.
കണക്കിൽ നീ വിജയിക്കും..
ReplyDeleteതൂലികയ്ക്ക് കനം വെച്ചല്ലോ സുഹൃത്തേ ..
ReplyDeleteഇഷ്ടായി ..നന്ദി
പ്രണയവും സൌഹൃദവും കണക്കുക്കൂട്ടി കുറിച്ച കവിത വളരെ നന്നായി. ഇപ്പോഴാണ് ഇത് കണ്ണില്‍പ്പെട്ടത്. ഇനിയും എഴുതുക.
ReplyDelete