ഓര്‍മ്മകളും സ്വപ്നങ്ങളും
കാര്‍മേഘമായ്
മനസ്സില്‍ ഉരുണ്ടു കൂടി-
വേനല്‍മഴയായ്
പെയ്യാറുണ്ടായിരുന്നു.
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്
അവ ആഴത്തിലാണ്ടിറങ്ങിപ്പോയി
നനുത്ത മണ്ണിന്റെ മണം....!
ഇന്നവ പെയ്യാറില്ല
കർക്കിടകത്തിൽ പോലും
എന്തേ...?
ജീവിതത്തിന്റെ
തിരക്കിൽ ഞാനും..!
ഇപ്പോള്‍ വാക്കുകളുടെ പൊയ്മഴ മാത്രം..
ReplyDeleteഅതെ ജീവിതത്തിന്റെ തിരക്കില്‍ ഓര്‍മയുടെ മഴമേഘങ്ങളും പെയ്യാന്‍ മറന്നു...
ReplyDeleteകവിത നന്നായിട്ടുണ്ട്...
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്
ReplyDeleteഅവ ആഴത്തിലാണ്ടിറങ്ങിപ്പോയി
നനുത്ത മണ്ണിന്റെ മണം....!