24/02/2012

പുതുമ

രക്തത്തിൽ തൊട്ട്
അവൻ ചൊല്ലി
ഞാൻ നിന്നെ പ്രണയിക്കുന്നു.
മൂർദ്ധാവിൽ തൊട്ട്
അവളും ഏറ്റുപറഞ്ഞു!
പക്ഷേ, ഇന്നലെ
പുതിയ പൂവിരിഞ്ഞപ്പോൾ
ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു
അപ്പഴും ആരോ
വെറുതെ മൂളുന്നുണ്ടായിരുന്നു
"മാംസനിബദ്ധമല്ല രാഗം"

2 comments:

  1. ആശംസകള്‍ ....ഇനിയും എഴുതുക...

    ReplyDelete
  2. കൊള്ളാം നല്ല ആശയം.രണ്ടു stanza യാക്കിക്കൂടായിരുന്നോ?

    ReplyDelete