![]() |
| വര |
കുഞ്ഞുറുമ്പുകള്‍ നടന്നത്
വരക്കാതെ പോയ
ഒരു വലിയ വരയിലൂടെ...
പിന്നീട്,
കറുത്ത വാക്കുകള്‍ കൊരുത്തുവെച്ചതും
ഒരു നൂല് വരയിലൂടെ...
ഒടുവില്‍
രണ്ട് ഹൃദയങ്ങള്‍ ഒന്നാവുന്നതും
ഒരേയൊരു മഞ്ഞ വരയിലൂടെ..
ചില വരകള്‍
അശുദ്ധമായ തലവരകളെ
മായ്ച്ചു കളയുന്നു.
പുറത്താക്കപ്പെടുന്ന വരകള്‍
വരകളിലൂടെ വഴിവെട്ടി
പുതിയ വരകള്‍ വരയ്ക്കുന്നു.

എഴുത്ത് നന്നായിട്ടുണ്ട്.. :)
ReplyDeleteവാക്കുകള്‍ കൊണ്ട് ഒരു നല്ല വര..
ReplyDeleteചില വരകള്‍
ReplyDeleteഅശുദ്ധമായ തലവരകളെ
മായ്ച്ചു കളയുന്നു.
എവിടെയും വരകള്‍ വര്‍ണ്ണങ്ങള്‍ ..
ReplyDeleteകൊള്ളം ആശംസകള്‍
ORUPADU VALANJA VARAKAL ULLA EEE LOKATHUNINNU KUNJURUMBUKALUDAYUM, ORU VARAYIL THUDANGI MARU VARAYIL ODUNGGUNNNA JEEVITHANGALUDAE NAE KAZCHKAL PAKARTHIEZHUTHIYA MOLUDAE CHINTHAKAL INIYUM INIYUM NAER VARAYILLL THANNNAE OZHUKATTTAE
ReplyDeleteREGARDS
asish