കറുപ്പിന്റെ ഒരു ചെറിയ ചക്രമുണ്ടായിരുന്നു...
നിലാവിനെ ഊറിക്കുടിച്ചുറങ്ങുന്ന ചുണ്ടുകളിലെവിടെയും
വറ്റാത്ത ദാഹത്തിന്റെ ആകാശഗംഗയുണ്ടായിരുന്നു.
ആകാശം വീണുകിടക്കുന്ന ഭൂമിയിലേക്കിങ്ങനെ
യാത്ര ചെയ്യുമ്പോള്‍
മുറിയന്‍ പുല്ലുകള്‍ വകഞ്ഞു മാറ്റുമ്പോള്‍
പുഴക്കര ഈര്പ്പത്തിലെവിടെയോ
വിരിയാന്‍ വെമ്പി നില്ക്കുന്ന പാമ്പിന് മുട്ടകള്‍ കാണാം.
യാത്രകളുടെ ഒടുക്കം ഇവിടമാണ്
ഇനിയല്പം വിശ്രമം.
പുതിയ ജീവന് തുടിച്ചു തുടങ്ങട്ടെ.
ഇനിയത് യാത്ര തുടങ്ങട്ടെ.

നീരജകുട്ടി നന്നൈയിട്ടുണ്ട് . ഇനിയും എഴുതുക . വളരുക . എല്ലാവിധഭാവുകങ്ങളും നേരുന്നു .
ReplyDeleteകൊള്ളാം...ഇനിയും എഴുതുക ..ആശംസകള്‍
ReplyDeleteനന്നായി....., ആശംസകള്‍
ReplyDelete